You are currently viewing വാഴപ്പിള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

വാഴപ്പിള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ: വാഴപ്പിള്ളിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഈസ്റ്റ് വാഴപ്പിള്ളി തെറ്റിലമാരിയിൽ വീട്ടിൽ പരേതനായ അലിയാരിന്റെ മകൻ ഷാജിയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഷാജിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അദ്ദേഹം ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് ഷാജിയുടെ സഹോദരി വീട്ടിലെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു.

തുടർന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വാതിൽ തകർത്തു വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഷാജിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply