
മലപ്പുറം: മഞ്ചേരി ചാരങ്കാവിൽ യുവാവിനെ പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിയായ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശിയായ മൊയ്തീൻകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
