
വടകര ∙ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന അപകടത്തിൽ മഹിളാ കോൺഗ്രസ് നേതാവ് പുഷ്പവല്ലിക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രയ്ക്കിടെ മേപ്പയൂർ–പയ്യോളി റൂട്ടിൽ ഓടുന്ന ‘ഹരേ റാം’ ബസ്സിന്റെ പിൻചക്രം അവർക്ക് മേൽ കയറിയതാണ് അപകടകാരണം.
കാലിൽ സാരമായി പരിക്കേറ്റ പുഷ്പവല്ലിയെ ഉടൻ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് യാത്രക്കാർ ബഹളം വച്ചപ്പോൾ ഡ്രൈവർ ബസ് ഉപേക്ഷിച്ച് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മറ്റൊരു ഡ്രൈവർ എടുത്തു മാറ്റുകയായിരുന്നു
