You are currently viewing വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം: കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം: കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

വയനാട്: തകരാറിലായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് തകർന്നു വീണ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം. വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പ് പ്രദേശത്താണ് വെള്ളിയാഴ്ച രാവിലെ അപകടം സംഭവിച്ചത്.

മരണപ്പെട്ടത് പനമരം നീരട്ടാടി പീപ്പിൾസ് വില്ലേജിൽ താമസിക്കുന്ന രമേശ് (31) ആണ്. ക്ഷേത്രത്തിന് സമീപം പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനുള്ള ജോലിക്കിടെ പോസ്റ്റിന്റെ ഭാഗം തകർന്നു വീണ് രമേഷിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ ഏകദേശം 10.30ഓടെ അദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രമേശിന്റെ ഭാര്യ ജോസ്നയും ഒരു വയസ്സുള്ള കുഞ്ഞുമാണ് അവശേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.

Leave a Reply