You are currently viewing വവാക്കാവ്–വള്ളിക്കാവ് റോഡ് നവീകരണത്തിന് 3.9 കോടി രൂപയുടെ ഭരണാനുമതി

വവാക്കാവ്–വള്ളിക്കാവ് റോഡ് നവീകരണത്തിന് 3.9 കോടി രൂപയുടെ ഭരണാനുമതി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പുതിയ ഭരണാനുമതി നല്‍കി. വവാക്കാവ് – വള്ളിക്കാവ് റോഡ് BM & BC (ബിറ്റുമിന്‍ മാക്കഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) നിലാവാരത്തില്‍ നവീകരിക്കുന്നതിനായി 3.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കരുനാഗപ്പള്ളി നിയോജകമണ്ഡല എംഎൽഎ ഡോ. സി.ആര്‍. മഹേഷ് അറിയിച്ചു.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ പ്രധാനപ്പെട്ട റോഡാണ് വള്ളിക്കാവ് – വവ്വാക്കാവ് റോഡ്. ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും നിത്യേന പോകുന്ന ഈ റോഡ് ഏറെക്കാലമായി മോശം അവസ്ഥയിലായിരുന്നു.ഇത് സംബന്ധിച്ച് നിവേദനത്തെ തുടർന്ന് ഫണ്ട് അനുവദിച്ച ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിനും നന്ദി രേഖപ്പെടുത്തുന്നതായി എംഎൽഎ അറിയിച്ചു

Leave a Reply