You are currently viewing ചവറ നിയോജകമണ്ഡലത്തിന് 8.70 കോടി രൂപയുടെ ഭരണാനുമതി

ചവറ നിയോജകമണ്ഡലത്തിന് 8.70 കോടി രൂപയുടെ ഭരണാനുമതി

കൊല്ലം: ചവറ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 8.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സുജിത്ത് വിജയൻ പിള്ള എംഎൽഎ പറഞ്ഞു. തെക്കുംഭാഗം, പുളിമൂട്ടില്‍ കടവ് – സെന്റ് സെബാസ്റ്റ്യന്‍ ഐലന്‍ഡ് നടപ്പാലത്തിന് 3 കോടി 20 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

2022-23 ബജറ്റില്‍ പാലത്തിനായി ഒരു കോടി രൂപ മാത്രമാണ് വകയിരുത്തിയിരുന്നതെങ്കിലും എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ ചെലവ് 3 കോടി കവിഞ്ഞതിനാല്‍ 3.20 കോടിക്ക് പുതുക്കിയ ഭരണാനുമതി നല്‍കി. പാലം പൂര്‍ത്തിയായാല്‍ തെക്കുംഭാഗം – സെന്റ് സെബാസ്റ്റ്യന്‍ ഐലന്‍ഡ് മേഖലകളിലെ ജനങ്ങളുടെ ഗതാഗതസൗകര്യത്തിന് വലിയ ആശ്വാസമാകും.

അതേസമയം, തെക്കുംഭാഗം, തേവലക്കര ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പൊതുമരാമത്ത് റോഡായ പടപ്പനാല്‍ – പുളിമൂട്ടില്‍ കടവ് റോഡിന് ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലയളവിനോടനുബന്ധിച്ച് ബിറ്റുമിന്‍ കോണ്‍ക്രീറ്റ് (ബി.സി.) ലെയര്‍ പണികള്‍ക്കായി 5.5 കോടി രൂപയും അനുവദിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിശോധന പൂര്‍ത്തിയായതോടെ വര്‍ക്ക് ടെന്‍ഡറിംഗിന് തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. റോഡ് കൂടുതല്‍ തകരാറിലാകുന്നതിന് മുന്‍പ് തന്നെ തുക അനുവദിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

ഇതിനൊപ്പം, തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കാനിരിക്കുന്ന കാടന്‍മൂല – കൊച്ചുതുരുത്ത് പാലത്തിന് ഭൂമിയുടമയുടെ സമ്മതപത്രം ലഭിക്കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി കൈമാറിയതുടന്‍ പണി ആരംഭിക്കും

Leave a Reply