You are currently viewing ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

ദുബായ് ∙ അടൂർ മംഗലശ്ശേരി സ്വദേശിയും, ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവുമായ ബ്രദർ സാജു അലക്സ്‌ (IKEA, സീനിയർ ഐ.ടി മാനേജർ) നവംബർ 9 ഞായറാഴ്ച അതിരാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മംഗലശ്ശേരിൽ പരേതരായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ ആക്കാകുഴിയിൽ ശ്രീമതി ലീലാമ്മ അലക്സിന്റെയും ഇളയ മകനാണ് സാജു അലക്സ്.

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഛർദിക്കുകയും ചെയ്തു. ഭാര്യ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും ഛർദിച്ചുവെന്നും, കാർ നിർത്തി ഭാര്യ സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

കമ്പനിയുടെ ആവശ്യാർത്ഥം നവംബർ 9-ന് രാവിലെ ദുബായിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
ഭാര്യ: സിസ്റ്റർ സ്വപ്ന സാജു. മക്കൾ: രണ്ട് പെൺമക്കളും ഇളയ ഒരു മകനും (എല്ലാവരും ദുബായിൽ). സഹോദരങ്ങൾ: പരേതരായ സാജൻ, സജി.
സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

Leave a Reply