
ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ ട്വൻറി20 പാർട്ടിയിൽ ചേർന്നു.

എൻഡിഎയുടെ ഘടകകക്ഷിയായ ട്വൻറി20 പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതായി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു.
അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും, ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നത് എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
കൊട്ടാരക്കര മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വ സാധ്യതയും റിപ്പോർട്ടുകളിലുണ്ട്.
ട്വൻറി20യിൽ ചേർന്നതിന് പിന്നാലെ, താൻ “സ്വതന്ത്ര ചിന്താഗതിക്കാരൻ” ആണെന്നും ഭരണം മാറണം എന്ന നിലപാടാണ് രാഷ്ട്രീയ പ്രവേശനത്തിന് പ്രേരണയായതെന്നും അഖിൽ മാരാർ പ്രതികരിച്ചു.
ഈ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.