You are currently viewing ഇലക്ഷന് മുന്നോടിയായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും  ആശംസകൾ പങ്കുവെച്ച് അഖിൽ മാരാർ

ഇലക്ഷന് മുന്നോടിയായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശംസകൾ പങ്കുവെച്ച് അഖിൽ മാരാർ

തിരുവനന്തപുരം: നിയമസഭാ ഇലക്ഷന് മുന്നോടിയായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തനിക്ക് നൽകിയ ആശംസകൾ പങ്കുവെച്ച് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർ ശ്രദ്ധ നേടുന്നു.

നടൻ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അനുഗ്രഹങ്ങൾ ആവശ്യപ്പെട്ട അഖിൽ മാരാറിന് ലഭിച്ച പ്രതികരണങ്ങളാണ് അദ്ദേഹം പങ്കുവെച്ചത് .മമ്മൂട്ടി അദ്ദേഹത്തോട് ബെസ്റ്റ് വിഷസ് പറയുകയും മോഹൻലാൽ ലവ് ആൻഡ് പ്രെയേഴ്സ് ആശംസിക്കുകയും ചെയ്തു

ഈ പ്രതികരണങ്ങൾ തനിക്ക് കൂടുതൽ ആത്മവിശ്വാസവും ഉത്തരവാദിത്വവും നൽകുന്നുവെന്നും അഖിൽ കൂട്ടിച്ചേർത്തു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വേഗത്തിൽ വൈറലായി, ആരാധകരും സിനിമാ പ്രേമികളും അനുകൂല പ്രതികരണങ്ങളുമായി രംഗത്തെത്തി.

Leave a Reply