
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ഉയർന്ന നിലവാരത്തിലുള്ളതാക്കി മാറ്റുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തി പൂർത്തീകരിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ആർ.ഇ.സി മുത്തേരി റോഡിന്റെ ഉദ്ഘാടനവും
പെരുവഴിക്കടവ് -മുഴാപ്പാലം റോഡ്, ചാത്തമംഗലം -കൂഴക്കോട് റോഡ്, വെള്ളന്നൂർ -കണ്ണിപറമ്പ് റോഡ്, ചാത്തമംഗലം -ചെട്ടിക്കടവ് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. അഡ്വ പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി.
5 കോടി രൂപ ചെലവഴിച്ചാണ് ആർ.ഇ.സി മുത്തേരി റോഡ് നിർമാണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മറ്റു റോഡുകൾ പൂർത്തീകരിക്കുക.
ചടങ്ങിൽ പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. അസി. എക്സി. എഞ്ചിനീയർ പി കെ രഞ്ജി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുഷമ, സ്ഥിരം സമിതി അധ്യക്ഷരായ എം.ടി പുഷ്‌പ, റീന മാണ്ടിക്കാവിൽ, എക്സി. എഞ്ചിനീയർ വി കെ ഹാഷിം, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
