You are currently viewing കൊല്ലം കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 43കാരൻ മരിച്ചു

കൊല്ലം കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 43കാരൻ മരിച്ചു

കൊല്ലം ∣ കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരിച്ചു. ആൽത്തറമൂട് സ്വദേശിയായ ബിജുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

മൂന്നു ആഴ്ച മുമ്പാണ് തലവേദനയും ജ്വരവും തുടങ്ങി ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബിജു വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളിലും കുളങ്ങളിലുമുള്ള ജലസ്രോതസുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലത്തിൽ കടയ്ക്കൽ ക്ഷേത്രകുളത്തിലും ബിജുവിന്റെ വീട്ടിലെ കിണറ്റിലുമാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

തുടർന്ന് ആരോഗ്യവകുപ്പ് ഇരുവിടത്തും കിണറും കുളവും സീൽ ചെയ്ത് പൊതുജനങ്ങൾക്ക് ജലോപയോഗം നിരോധിച്ചു. പ്രദേശത്ത് ആരോഗ്യവിഭാഗം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ജലസ്രോതസുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

Leave a Reply