
ക്ഷേത്രത്തിൽ പോയിട്ട് മടങ്ങി വരവേ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് പതിനൊന്നുകാരൻ മരിച്ചു.
പുത്തൂർ,തേവലപ്പുറം വെണ്ടാർ കരുവായത്തു കൊച്ചുവീട്ടിൽ ലിജി, ലക്ഷ്മി രാജ് ദമ്പതികളുടെ ഏക മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ (11) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പ്രദേശത്തുള്ള കാവിളക്കാവിൽ പോയിട്ട് തിരികെ വരുമ്പോൾ, വീട്ടിലേക്ക് വേഗം എത്താനായി കുറുക്കുവഴിയുള്ള റബ്ബർ തോട്ടത്തിലൂടെ നടന്ന് വരവേ ആൾമറ ഇല്ലാത്ത കിണറ്റിലേക്ക് കാൽവഴുതി വീഴുകയായിരുന്നു,
കൂട്ടുകാർ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തപ്പോൾ
ജീവൻ ഉണ്ടായിരുന്നു , ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പവിത്രേശ്വരം കെ എൻ എൻ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്
