You are currently viewing അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായി

അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായി

കൊച്ചി ∙ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഗ്രാൻഡ് ഫിനാലെയിൽ നടി അനുമോൾ വിജയിയായി. ഏറ്റവും പുതിയ സീസണിൽ മറ്റുമത്സരാർത്ഥികളെ പിന്തള്ളി അനുമോൾ കിരീടം ചൂടി. കോമണർ മത്സരാർത്ഥിയായ അനീഷ് ഫസ്റ്റ് റണ്ണറപ്പായി.

വിജയിയായ അനുമോൾക്ക് ട്രോഫിയോടൊപ്പം ₹42.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, ഒരു പുതിയ എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ മത്സരാർത്ഥിയുമാണ് അനുമോൾ.

മോഹൻലാൽ അവതാരകനായിരുന്ന ഫിനാലെ എപ്പിസോഡിൽ ത്രസിപ്പിക്കുന്ന നിമിഷങ്ങളിലാണ് വിജയിയെ പ്രഖ്യാപിച്ചത്. പ്രേക്ഷക വോട്ടുകൾ, പ്രകടനം, ഹൗസിലെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ വിജയം നിശ്ചയിച്ചത്.

എന്നാൽ അനുമോളുടെ വിജയം പി.ആർ. തന്ത്രങ്ങളുടെ ഫലമാണെന്ന ആരോപണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. അതേസമയം, അനുമോളിന്റെ ആരാധകർ ഈ വിജയം “കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലം” എന്നാണ് വിശേഷിപ്പിക്കുന്നത്.

Leave a Reply