You are currently viewing കുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20-ഓളം പേർക്ക് പരിക്ക്

കുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20-ഓളം പേർക്ക് പരിക്ക്

ഇടുക്കി ജില്ലയിലെ കുട്ടിക്കാനം–വളഞ്ഞങ്ങാനം ദേശീയപാതയിൽ ഇന്ന് (നവംബർ 27, 2025) പുലർച്ചെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഗുരുതരമായ അപകടമുണ്ടായി. തമിഴ്നാട്ടിലെ കരൂരിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബസിലുണ്ടായിരുന്ന 43 യാത്രക്കാരിൽ ഏകദേശം 20-ഓളം പേർക്ക് പരിക്കേറ്റു.
കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനും ഇടയിലുള്ള ഒരു വളവിൽ വഴിവിട്ടിറങ്ങിയ ബസ് മറിഞ്ഞ് താഴേക്ക് തെന്നിമാറിയതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്.

ഗുരുതരാവസ്ഥയിലുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റുള്ളവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി.
അപകടത്തെ തുടർന്ന് നാട്ടുകാർ, പീരുമേട് ഹൈവേ പോലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കുകയും ചെയ്തു.

Leave a Reply