
ആലപ്പുഴ:2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പോളിംഗ് ദിനമായ ഏപ്രിൽ 9-ന് എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഏതെങ്കിലും ബിസിനസ്, വ്യാപാര, വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരും വോട്ട് ചെയ്യാൻ അർഹതയുള്ളവരുമായ എല്ലാവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി ഈ അവധി ലഭിക്കും.

അതോടൊപ്പം, പോളിംഗ് സാമഗ്രികളുടെ വിതരണം/സ്വീകരണം നടക്കുന്ന കേന്ദ്രങ്ങളായും പോളിംഗ് സ്റ്റേഷനുകളായും പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ 8-നും 9-നും അവധി അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.