You are currently viewing കോഴിക്കോട് ജ്വല്ലറിയിൽ മോഷണശ്രമം; മുളക് സ്പ്രേ ഉപയോഗിച്ച് ഉടമയെ ആക്രമിച്ച യുവതി പിടിയിൽ

കോഴിക്കോട് ജ്വല്ലറിയിൽ മോഷണശ്രമം; മുളക് സ്പ്രേ ഉപയോഗിച്ച് ഉടമയെ ആക്രമിച്ച യുവതി പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിൽ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരി സ്ത്രീ പോലീസ് പിടിയിലായി.രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ജ്വല്ലറിയിൽ ആഭരണങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീ സെയിൽസ്മാനുമായി സംസാരിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനെ തുടർന്ന് ഇടപെട്ട കട ഉടമയെ യുവതി കൈവശം സൂക്ഷിച്ചിരുന്ന മുളക് സ്പ്രേ കണ്ണിലേക്ക് അടിച്ച് ആക്രമിച്ചു. ആക്രമണത്തിനുശേഷം ആഭരണം കവർന്നു കടന്നു കളയാൻ യുവതി ശ്രമിച്ചെങ്കിലും ഉടമയും നാട്ടുകാരും ചേർന്ന് അവളെ പിടികൂടി.

പിടിക്കപ്പെട്ട സമയത്ത്, യുവതി കൈയിൽ കരുതിയിരുന്ന പെട്രോൾ മണമുള്ള ദ്രാവകം ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ശ്രമം ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് ഇത് തടഞ്ഞു. തുടർന്ന് അവരെ പോലീസിനേൽപ്പിച്ചു.

Leave a Reply