You are currently viewing ആറ്റിങ്ങൽ: ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആറ്റിങ്ങൽ: ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആറ്റിങ്ങലിൽ വെഞ്ഞാറമൂട്–ചെമ്പൂർ റോഡിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ, അഖിൽ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏകദേശം 12 മണിയോടെയായിരുന്നു അപകടം.

വെഞ്ഞാറമൂടിൽ നിന്ന് ചെമ്പൂരിലേക്ക് വരികയായിരുന്ന ബൈക്ക് ചെമ്പൂർ ഭാവന ഓഡിറ്റോറിയത്തിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി. തുടർന്ന് സ്ലാബുകൾക്കടിയിലേക്ക് ഇടിച്ചുകയറിയതോടെ ഇരുവർക്കും ഗുരുതര പരിക്കേറ്റു.

അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Leave a Reply