ശക്തികുളങ്ങര തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾക്ക് തീപ്പിടിച്ചു; തീപടർന്നത് മുറിച്ച് നീക്കംചെയ്യുന്നതിനിടെ.
കൊല്ലം ശക്തികുളങ്ങര തീരത്ത് കടലിൽ മറിഞ്ഞ കപ്പലിൽ നിന്നു കരയിലേക്ക് അടിഞ്ഞ ഒമ്പത് കണ്ടെയ്‌നറുകൾ മുറിച്ച് നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം സംഭവിച്ചു. കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിനാണ് തീപിടിച്ചത്. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പടർന്നത്. അഗ്നിരക്ഷാസേന ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.…