You are currently viewing പത്തനംതിട്ടയിൽ ആയുർവേദ മെഡിസിൻ വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ടയിൽ ആയുർവേദ മെഡിസിൻ വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൂടലിൽ 19 കാരനായ ആയുർവേദ മെഡിസിൻ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആയുർവേദ കോളജിൽ പഠിച്ചു വരുന്ന കാളിദാസനാണ് മരിച്ചത്.

ഇന്ന് രാവിലെ കോളജിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം ഇന്നലെ യാത്ര കഴിഞ്ഞെത്തിയ കാളിദാസൻ, യാത്രയ്ക്കായി കൊണ്ടുപോകേണ്ട വസ്ത്രങ്ങൾ അടുക്കിവെച്ച് കിടന്നതായാണ് വിവരം. രാവിലെ ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പിതാവ് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply