
തൃശൂർ: തൃശൂരിലെ ഒരു പോളിംഗ് സ്റ്റേഷനിൽ തേനീച്ചകളുടെ ആക്രമണത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. വലക്കാവ് എൽ.പി. സ്കൂളിൽ പ്രവർത്തിച്ച പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

വോട്ടെടുപ്പ് നടപടികൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് നിരവധിപേർക്ക് കുത്തേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു