
ആലുവ: ദേശീയ പാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശികളായ ആകാശ് (19), ദേവ് കൃഷ്ണ (25) എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. മാർക്കറ്റിനടുത്ത് ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ ഇവർ യാത്ര ചെയ്തിരുന്ന ബൈക്ക് ഇട റോഡിൽ നിന്നും ഹൈവേയിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ മറ്റൊരു ബൈക്ക് ഓടിച്ചിരുന്ന ഇടപ്പള്ളി കൂനംതൈ സ്വദേശി ജിതിന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് താൽക്കാലികമായി ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.