You are currently viewing ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ–കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.

അഞ്ചല്‍പ്പെട്ടി സ്വദേശി റോയ് വര്‍ഗീസ് (58) ആണ് മരിച്ചത്. എംസി റോഡില്‍ ആറൂര്‍ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ റോയ് വര്‍ഗീസിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

.

Leave a Reply