You are currently viewing കാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കല്ലമ്പലം: കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരുടെ ദേഹത്ത് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.
ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം സാഗർ ഹൗസിൽ ജോഷി (61) ആണ് മരിച്ചത്. സുഹൃത്തും സഹയാത്രികനുമായ അയിരൂർ സ്വദേശി അജിത്ത് കുമാറിന് ഗുരുതരമായി പരിക്കേറ്റു.

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോഷിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഞെക്കാട് പോസ്റ്റ് ഓഫീസിന് സമീപം വച്ചായിരുന്നു അപകടം. ഇരുവരും ബൈക്കിൽ വർക്കല ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് കാറിന്റെ പിന്നിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും എതിർദിശയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിനടിയിൽപ്പെടുകയായിരുന്നു.
സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു. ഭാര്യ: രാജകുമാരി. മക്കൾ: റോണി, നിലീന, നീതു.

Leave a Reply