You are currently viewing പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തി: വനപാലകർ അന്വേഷണം ആരംഭിച്ചു

പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തി: വനപാലകർ അന്വേഷണം ആരംഭിച്ചു

പൂയംകുട്ടി: പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ ഒഴുകിയെത്തിയതായി റിപ്പോർട്ട്. വിവരത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരാനയുടെ ജഡം പൂയംകുട്ടിയിലെ മണികണ്ടൻ ചാൽ ചപ്പാത്തിയിലും മറ്റൊന്നത് സമീപത്തെ കണ്ടൻ പാറയിലുമാണ് കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി ജഡങ്ങൾ കരക്കുകയറ്റി പോസ്റ്റ്‌മോർട്ടത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

അടുത്തിടെ പലയിടത്തും ഉണ്ടായ കനത്ത മഴയെ തുടർന്ന് പാറകെട്ടുകളിൽ നിന്ന് കാൽവഴുതി വീണതാകാം കാട്ടാനകളുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണകാരണം വ്യക്തതയാകുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ അന്വേഷണങ്ങൾ നടക്കുമെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

Leave a Reply