
പത്തനംതിട്ട:ഓമല്ലൂർ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ മാത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്റെ മകൻ അശ്വിൻ (23) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അഗ്നിശമന സേനയുടെ സ്കൂബാ ടീം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് അശ്വിൻ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് അപ്രത്യക്ഷമായത്. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ നടത്തിയ വ്യാപകമായ തിരച്ചിലിനിടെയാണ് സ്കൂബാ ടീം മൃതദേഹം കണ്ടെത്തിയത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിനു ശേഷം അശ്വിനും സഹോദരനും കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു, ഇതിനിടെ സഹോദരൻ ഒരു കയത്തിൽ അകപ്പെട്ടു. സഹോദരനെ രക്ഷിക്കാനായി ആറ്റിലേക്ക് ഇറങ്ങിയ അശ്വിൻ ഒഴുക്കിൽ പെടുകയായിരുന്നു .സഹോദരനെ അശ്വിന്റെ കൂട്ടുകാർ രക്ഷിച്ചു