
കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. സംഭവത്തിൽ ജീവനക്കാരുടെയും ഫയർ സർവീസ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ തീ വേഗത്തിൽ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവായി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്ന സമയത്ത് ബസ് സർവീസിൽ ഉണ്ടായിരുന്നില്ലെന്നതാണ് ആശ്വാസകരം.
തീ പടർന്നെങ്കിലും ബസ്സിലെ ഇന്ധന ടാങ്കിലേക്ക് തീ എത്താതിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.