You are currently viewing തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാല സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാല സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സിഎംപി നേതാവും മുൻ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ വി.ആർ. സിനി (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു, ഇന്ന് പുലർച്ചെയായിരുന്നു സംഭവം .

തിരുവനന്തപുരം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണ സിനിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്തിടെ സമാപിച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സിനി പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിറ്റേ ദിവസമാണ് അവരുടെ അന്ത്യം സംഭവിച്ചത്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിനി സജീവമായി പങ്കെടുത്തിരുന്നു. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അവരുടെ വിയോഗം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply