You are currently viewing പിറവത്ത് വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി മരിച്ചു; വോട്ടെടുപ്പ് മാറ്റി

പിറവത്ത് വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി മരിച്ചു; വോട്ടെടുപ്പ് മാറ്റി

മൂവാറ്റുപുഴ: വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നു പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സി.എസ്. ബാബു (CS Babu) ഇന്ന് (ചൊവ്വ) പുലർച്ചെ 2.30-നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

49-കാരനായ സി.എസ്. ബാബു പിറവം മർച്ചന്റ്‌സ് അസോസിയേഷന്റെ മുൻ പ്രസിഡന്റും പ്രദേശത്ത് സജീവ സാമൂഹിക പ്രവർത്തകനുമായിരുന്നു. പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply