You are currently viewing ഏഴാം മൈലിൽ വാഹനാപകടം: യുവാവ് മരിച്ചു, മാതാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

ഏഴാം മൈലിൽ വാഹനാപകടം: യുവാവ് മരിച്ചു, മാതാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

ഏഴാം മൈൽ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. മണ്ണടി ചരുവിള വീട്ടിൽ ഷാനവാസിന്റെ മകൻ, 23 വയസ്സുള്ള അംജാദ് എസ് ആണ് മരിച്ചത്.

മാതാവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അംജാദ്, ഏഴാം മൈൽ ജംഗ്ഷനിൽ വെച്ച് കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയായ ഭരണിക്കാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ, ചികിത്സയിലിരിക്കെ അംജാദ് മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മാതാവ് ഇപ്പോഴും ചികിത്സയിലാണ്.
അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

Leave a Reply