You are currently viewing കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട്: മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിലെ ആച്ചിക്കലിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

കോട്ടയം–കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസും ഒരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കറുപ്പൻ പറമ്പിൽ സ്വദേശികളായ സുരേഷ് (52), ഭാര്യ അമ്പിളി (48), ഇവരുടെ മകൻ അർജിത്ത് (8) എന്നിവരാണ് മരിച്ചത്.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് തകർന്നതോടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുറവിലങ്ങാട് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply