കുമളി ∙ കുമളി–ചെളിമട റോഡിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്ട്രേഷനിലുള്ള കാറും, കുമളിയിൽ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
