
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റ് വൈദികരും വോട്ടവകാശം വിനിയോഗിച്ചു.

തലസ്ഥാനത്തെ കേശവദാസപുരം വാർഡിലുള്ള പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് ബാവാ വോട്ട് രേഖപ്പെടുത്തിയത്.
മേജർ അതിരൂപത സഹായ മെത്രാൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ, വികാരി ജനറൽമാർ, മറ്റു വൈദികർ എന്നിവരും ബാവായോടൊപ്പം എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പിന് ശേഷം കാതോലിക്കാ ബാവ മാധ്യമങ്ങളോട് പ്രതികരിച്ചു.