ലണ്ടൻ ∙ ചങ്ങനാശ്ശേരി സ്വദേശിനി കാതറിൻ ജോർജ് (30) യുകെയിൽ അന്തരിച്ചു.
ലണ്ടനിലെ വൂൾവിച്ചിൽ താമസിക്കുന്ന ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യയാണ് മരിച്ച കാതറിൻ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അവർക്കു ലുക്കീമിയ രോഗം സ്ഥിരീകരിച്ചത്.
തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്ന് 2016–2018 കാലഘട്ടത്തിൽ എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം, സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യാനാണ് കാതറിൻ യുകെയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം, പ്രശസ്തമായ ഫോസ്‌റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റ് ഉൾപ്പെടെയുള്ള ചികിൽസകൾ നടത്തിയിരുന്നുവെങ്കിലും രോഗം നിയന്ത്രണ വിധേയമാകാതെ പോയി. 2023ൽ ആയിരുന്നു വിവാഹം
