
കൊല്ലം: ശങ്കരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചവറ ഉപജില്ലാ സ്കൂൾ കലോത്സവം സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഘോഷയാത്ര കലോത്സവത്തിന് ആവേശം പകർന്നു.
മനം കുളിർപ്പിക്കുന്ന ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന കലാകാഴ്ചകളും നാളെയുടെ കലാരത്നങ്ങൾ തമ്മിലുള്ള ആവേശകരമായ മത്സരങ്ങളും ഈ വർഷത്തെ കലോത്സവത്തിന് പുതുമ നൽകി.
പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
