You are currently viewing ചെങ്ങന്നൂർ–പമ്പ ഹൈസ്‌പീഡ് റെയിൽപാത പ്രായോഗികമല്ല: കേന്ദ്ര റെയിൽവേ മന്ത്രി

ചെങ്ങന്നൂർ–പമ്പ ഹൈസ്‌പീഡ് റെയിൽപാത പ്രായോഗികമല്ല: കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരളത്തിലെ ചെങ്ങന്നൂർ–പമ്പ ഹൈസ്‌പീഡ് റെയിൽവേ പാത നിർമാണം പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.

ശബരിമല തീർത്ഥാടകർക്ക് റെയിൽ ബന്ധം ഒരുക്കുന്നതിന്റെ ഭാഗമായി, ചെങ്ങന്നൂർ–പമ്പ (75 കിലോമീറ്റർ) പുതിയ റെയിൽപാതയുടെ ബദൽ അലൈൻമെന്റ് സംബന്ധിച്ച് സർവേ നടത്തിയിരുന്നുവെങ്കിലും പദ്ധതി പ്രായോഗികമല്ലെന്നാണ് കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു.

പുതിയതായി കേരള സർക്കാർ അംഗീകാരം നൽകിയ അങ്കമാലിയിൽ നിന്ന് ആരംഭിക്കുന്ന ശബരി റെയിൽ പാതയിൽ അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി ,കോതമംഗലം, മൂവാറ്റുപുഴ വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാപുരം കാഞ്ഞിരപ്പള്ളി ,എരുമേലി സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply