You are currently viewing മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പതിനെട്ട് വർഷത്തിലേറെയായി മത്സ്യത്തൊഴിലാളികൾ ആഗ്രഹിച്ചിരുന്ന മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 177 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി, തുറമുഖം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഭാഗമായി തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വരെ വർദ്ധിപ്പിക്കപ്പെടും. കൂടാതെ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ആഴം കൂട്ടാനുള്ള ഡ്രെഡ്ജിംഗ്, വാർഫുകൾ, ലേല ഹാളുകൾ, കടമുറികൾ, ലോഡിംഗ് ഏരിയകൾ, പാർക്കിംഗ് സൗകര്യങ്ങൾ, പുതിയ റോഡുകൾ, വൈദ്യുതീകരണവും ജലവിതരണവുമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Leave a Reply