You are currently viewing മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതാവ് ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതാവ് ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു

ആലപ്പുഴ: ശുചിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാത്രി  വീട്ടിലെത്തി സന്ദർശിച്ചു.

ഏകദേശം 15 മിനിറ്റോളം സുധാകരനുമായി സംസാരിച്ചു, ആരോഗ്യപരമായ വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സന്ദർശനത്തെക്കുറിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അദ്ദേഹം കുറിച്ചു: “പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന സ. ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു. ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുന്നു.”

കഴിഞ്ഞ മാസമാണ് സുധാകരന് കുളിമുറിയിൽ കാൽ വഴുതി വീണ് മൾട്ടിപ്പിൾ ഫ്രാക്ചർ ഉണ്ടായത്. പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായ അദ്ദേഹത്തിന് ഡോക്ടർമാർ രണ്ട് മാസത്തെ പൂർണ്ണ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

Leave a Reply