കോട്ടയം: കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കഴുത്തിൽ തോർത്ത് കുരുങ്ങി മരിച്ചു. വേലിത്താനത്ത് കുന്നാൽ സുനീഷ് – റോഷ്നി ദമ്പതികളുടെ മകൻ വിഎസ് കിരൺ (14) ആണ് മരണപ്പെട്ടത്.
കിരൺ സഹോദരി കൃഷ്ണപ്രിയയോടൊപ്പം തുണിയിടുന്ന അയലിൽ തോർത്ത് കെട്ടി കളിക്കുകയായിരുന്നു. ഈ സമയത്താണ് തോർത്ത് അപകടമായി കഴുത്തിൽ കുരുങ്ങിയത്. ഉടൻ തന്നെ കുട്ടിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭരണങ്ങാനം സെൻ്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കിരൺ. കിരണിന്റെ മരണം അപകടമാണോ അതോ പിന്നില്‍ മറ്റ് ദുരൂഹിതയുണ്ടോ എന്ന അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
