
കൊട്ടാരക്കര: സിനിമാപറമ്പിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിയും നാടൻപാട്ട്-മിമിക്രി കലാകാരിയുമായ യുവതി മരിച്ചു. ചിതറ മടങ്കാവ് സ്വദേശിനി ലക്ഷ്മി (20) ആണ് മരിച്ചത്.

ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്ന ലക്ഷ്മിയുടെ മരണം പ്രദേശത്ത് ദുഃഖം വിതറി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.