You are currently viewing ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചതായി പരാതി

ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിന് മുന്നിൽ നിർത്തിയിരുന്ന ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്നുണ്ടായ വാഗ്വാദത്തിനിടെ ബസ് ഡ്രൈവർ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ അശ്വിനാണ് മർദ്ദനമേറ്റതെന്ന് ആരോപണം ഉന്നയിച്ചത്.

ബൈക്ക് മാറ്റാൻ ആവശ്യമായ സമയം നൽകാതെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ബൈക്കിൽ തട്ടിയെന്നും, സംഭവത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഡ്രൈവർ ആക്രമിച്ചതെന്നുമാണ് അശ്വിന്റെ പരാതി. ബസ് ഇടിച്ചതിനെ തുടർന്ന് ബൈക്കിന്റെ ഇൻഡിക്കേറ്റർ തകർന്നതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പരിക്കേറ്റ അശ്വിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Leave a Reply