
പുതിയകാവ് – ചക്കുവള്ളി റോഡിൽ ചിറ്റുമൂലയിൽ റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 42 കോടി 43 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ചടങ്ങിന് സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായിരുന്നു.

തമിഴ്നാട്ടിലെ രാജകുമാർ കമ്പനിയ്ക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. പദ്ധതി 24 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
മേൽപ്പാലം യാഥാർത്ഥ്യമായാൽ പ്രദേശത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്നതോടൊപ്പം യാത്രാസൗകര്യവും സുരക്ഷയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.