You are currently viewing തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കും:കൊടിക്കുന്നിൽ സുരേഷ് എം പി

തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കും:കൊടിക്കുന്നിൽ സുരേഷ് എം പി

കുട്ടനാട് നിയോജകമണ്ഡലത്തിലെ വീയപുരം തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. റെയിൽവേയുടെ പൂർണ്ണ ചിലവിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നിർമ്മാണ സ്ഥലം സന്ദർശിക്കുകയും നിർവഹണ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRDCL) ഉദ്യോഗസ്ഥരോടും കരാറുകാരോടും കൂടിയാലോചന നടത്തുകയും ചെയ്തതായി എംപി പറഞ്ഞു.

33.39 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈൽ, ഭാര പരിശോധന തുടങ്ങിയ പ്രാഥമിക ഘട്ടങ്ങൾ പൂർത്തിയായി. താമസിയാതെ പാലത്തിന്റെ പൈലിങ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, ഇരുവശത്തും സർവീസ് റോഡുകൾ ഉൾപ്പെടുന്ന വിധത്തിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിർമ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഇതിനോടകം സൈറ്റിൽ എത്തിച്ചിട്ടുണ്ട്. റെയിൽവേ ക്രോസിംഗ് താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ, വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ ആൾട്ടർനേറ്റ് ട്രാഫിക് പ്ലാനിന്റെ അടിസ്ഥാനത്തിൽ സമീപ റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് എംപി നിർദേശിച്ചു.

തൃപ്പക്കുടം മേൽപ്പാലം പൂർത്തിയായാൽ ഹരിപ്പാട്–തിരുവല്ല റൂട്ടിലെ ഗതാഗത കുരുക്കുകൾക്ക് സ്ഥിരമായ പരിഹാരം ലഭിക്കുമെന്നും, പ്രദേശവാസികൾക്കും യാത്രികർക്കും ഏറെ ഗുണം ചെയ്യും.

Leave a Reply