കാഞ്ഞിരപ്പള്ളി:പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. സംഭവം കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് നടന്നത്. വത്തിക്കാൻ സിറ്റി തുണ്ടിയിൽ സ്വദേശി സജി ഡൊമിനിക് (57) ആണ് മരിച്ചത്
ഇന്ന് രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയ സജിയെ, പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇരുപത്താറാം മൈൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജി ഡൊമിനിക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്കൂളിലെ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ നിർമ്മല കാർഷിക ഗ്രാമവികസന ബാങ്ക് മാനേജരാണ്. മക്കൾ: സാന്ദ്ര മോൾ (കാനഡ), സാംരംഗ് (വിദ്യാർത്ഥി, കാനഡ), സ്റ്റീവ് (വിദ്യാർത്ഥി, മണിപ്പാൽ).
