ചെങ്ങന്നൂർ ആലയിലെ തിങ്കളാമുറ്റം വേലതാം പറമ്പിൽ വി.കെ. വിജുമോൻ (46) വൈദ്യുതാഘാതത്തെ തുടർന്ന് മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട്ട് പുതിയ വീട് നിർമാണത്തിലുണ്ടായിരുന്ന ടൈൽ ജോലിക്കിടെയാണ് ബുധൻ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ദുരന്തം സംഭവിച്ചത്. ഉടൻ കോഴഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ നടക്കും.
അച്ഛൻ: കെച്ചു കുഞ്ഞ്
അമ്മ: തങ്കമ്മ
സഹോദരങ്ങൾ: ഓമന, ശോഭ, വി.കെ. കൊച്ചുമോൻ, വി.കെ. സന്തോഷ്
