You are currently viewing കോന്നിക്ക് സമീപം ജില്ലാ കളക്ടറുടെ വാഹനം മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരിക്ക്

കോന്നിക്ക് സമീപം ജില്ലാ കളക്ടറുടെ വാഹനം മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ തട്ടി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കളക്ടർക്കും കൂടെ യാത്ര ചെയ്ത രണ്ടുപേർക്കും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് പുനലൂർ–മൂവാറ്റുപുഴ റോഡിലെ കോന്നിക്ക് സമീപം മാമൂട്ടിൽ അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റ കളക്ടറെയും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച ഡ്രൈവറെയും കണ്ണനെയുംനും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply