You are currently viewing മമ്മൂട്ടിയുടെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ നിർദ്ദേശം; വീഡിയോ വൈറൽ, പ്രതികരണങ്ങൾ ശക്തം

മമ്മൂട്ടിയുടെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ നിർദ്ദേശം; വീഡിയോ വൈറൽ, പ്രതികരണങ്ങൾ ശക്തം

കൊല്ലം: വയനാട് ദുരിതബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ നടൻ മമ്മൂട്ടി, വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോട് അപ മര്യാദയായി സംസാരിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭാഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. സന്ദർശനത്തിനിടയിൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി, “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും. മാറി നിന്നാൽ മതി,” എന്ന് പറഞ്ഞതായി വീഡിയോയിൽ കാണുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

സംഭവത്തിനുശേഷം മമ്മൂട്ടി രാഷ്ട്രീയപരമായ ചായ്‌വില്ലാതെ സ്വതന്ത്രമായ രീതിയിൽ സന്ദർശനം നടത്താനാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തകർ തനിക്കൊപ്പം സ്ഥിരമായി നിന്നാൽ സന്ദർശനത്തിന്റെ സ്വഭാവത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകാമെന്ന ആശങ്കയിലൂടെയാണ് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം.

വീഡിയോ പ്രചരിച്ചതോടെ ചില സിപിഎം അനുഭാവികളായ സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. അതേസമയം, മമ്മൂട്ടി ആരെയും അപമാനിക്കാനല്ല ഇത് പറഞ്ഞതെന്നും സന്ദർശനത്തിന്റെ സ്വതന്ത്ര സ്വഭാവം നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കളും നിരവധി ആരാധകരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു: റഫീഖ് അവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണെന്നും, മമ്മൂട്ടി ഇത്തരം പ്രവർത്തകരെ മോശമായി കാണുന്ന വ്യക്തിയല്ലെന്നും. സംഭവത്തെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശനത്തിനിടെ ടൗൺഷിപ്പിനെ കേരളത്തിന്റെ “സാമൂഹിക മൂലധനം” എന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്. ഈ സന്ദർശനത്തിന്റെ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു വെച്ചിരുന്നു.

Leave a Reply