
ചവറ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. സുജിത് വിജയൻ പിള്ള നോമിനേഷന് സമര്‍പ്പിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം കരുനാഗപ്പളളി ലാലാജി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ജാഥയുടെ അകമ്പടിയോടെയാണ് മിനി സിവില്‍സ്റ്റേഷനിലെത്തി ചവറ നിയോജകമണ്ഡലത്തിന്റെ അസി. റിട്ടേണിംഗ് ആഫീസര്‍ കൂടിയായ കരുനാഗപ്പളളി എല്‍.എ തഹസീല്‍ദാര്‍ മുമ്പാകെയാണ് നോമിനേഷന് നല്‍കിയത്.

ചവറ കെ.എം.എം.എല്‍ ഡി.സി.ഡബ്ല്യു തൊഴിലാളികള്‍ കെട്ടി വയ്ക്കാനുളള തുക നല്കി.
സ്ഥാനാര്‍ത്ഥിയോടൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളായ ടി മനോഹരന്, ഐ.ഷിഹാബ്, ആര്. രവീന്ദ്രന്, ജി. മുരളീധരന് അനില്പുത്തേഴം, ചവറ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.