
എറണാകുളം പറവൂർ വടക്കുംപുറം പാതക്കടവിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പി.കെ. സലി (68)യാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ സലി പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ചേന്ദമംഗലത്തെ മരപ്പാലം റോഡിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ്, ഫയർഫോഴ്സ് സംഘങ്ങൾ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തി. ഒടുവിൽ ഇന്നലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.