വയനാട്: മാനന്തവാടിയിൽ കൈയും കാലും വെട്ടിമുറിച്ച് വയോധിക സ്വയം ജീവനൊടുക്കി.
പയ്യമ്ബള്ളിയിലെ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.
ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിന്റെ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ പിൻവാതിലിലൂടെ അകത്ത് കയറുകയായിരുന്നു. അപ്പോൾ മേരിയെ കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തി. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചുവരികയായിരുന്നു മേരി എന്നാണ് വിവരങ്ങൾ. സംഭവത്തിൽ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
