You are currently viewing വാഹനാപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

എരുമേലി: ബൈക്കും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് ജെസ്വിൻ.

ഇന്ന് രാവിലെ ആറുമണിയോടെ എരുമേലി ചരളയിലാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴയിൽ പഠിക്കുന്ന അനുജനെ ബസിൽ കയറ്റിവിടാൻ പോകുന്നതിനിടെയാണ് ജെസ്വിൻ സഞ്ചരിച്ച ബൈക്ക് തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply